സൊറവരമ്പിൽ കരുതലിന്റെ ‘കുപ്പായക്കൂട്’; ആവശ്യക്കാർക്ക് ഇഷ്‌ട വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാം

By Desk Reporter, Malabar News
dress box opened at Soravaram; anyone can choose the clothes they like
പെരുങ്കുളം സൊറവരമ്പിൽ കുപ്പായക്കൂടിന്റെ ഉൽഘാടനം കലയപുരം ആശ്രയ ജന. സെക്രട്ടറി കലയപുരം ജോസ് നിർവഹിക്കുന്നു
Ajwa Travels

കൊല്ലം: പെരുങ്കുളം സൊറവരമ്പിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ‘കുപ്പായക്കൂട്’ തുറന്നു. ആവശ്യമുള്ളവർക്ക് സൗജന്യമായി വസ്‌ത്രം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘കരുതൽ’ സംഘടനയുടെ നേതൃത്വത്തിൽ കുപ്പായക്കൂട് സ്‌ഥാപിച്ചിരിക്കുന്നത്. പെരുങ്കുളത്തും പുറത്തുമുള്ള സർക്കാർ ഉദ്യോഗസ്‌ഥരുടെയും ജോലിക്കാരുടെയും കൂട്ടായ്‌മയാണ് ‘കരുതൽ’.

ആവശ്യമുള്ള ആർക്കും ഇവിടെ വന്ന് സൗജന്യമായി കുപ്പായങ്ങളെടുക്കാം. നിറവും ഫാഷനും ഇഷ്‌ടപ്പെടാത്തതിനാലോ പാകമല്ലാത്തതിനാലോ ഉപയോഗിക്കാതിരിക്കുന്ന വസ്‌ത്രങ്ങൾ എല്ലാവരുടെയും അലമാരകളിലുണ്ടാകും. അത്തരം വസ്‌ത്രങ്ങൾ ആർക്കും ഇവിടെ കൊണ്ട് വെക്കുകയും ചെയ്യാം.

പുരുഷൻമാർക്കും സ്‌ത്രീകൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വസ്‌ത്രങ്ങൾ തരംതിരിച്ചാകും കുപ്പായക്കൂട്ടിൽ വെക്കുക. കുപ്പായക്കൂട്ടിൽ വേർതിരിച്ചു വച്ചിരിക്കുന്ന വസ്‌ത്രങ്ങളിൽ അനുയോജ്യമായവ എടുക്കാം.

വസ്‌ത്രങ്ങൾ സംഭാവന ചെയ്യുന്നവർക്ക് അത് വെക്കാനായി പ്രത്യേക കൂടും സ്‌ഥാപിച്ചിട്ടുണ്ട്. അവയിൽനിന്ന്‌ ഉപയോഗ യോഗ്യമായവ മാത്രമേ മറ്റു കൂടുകളിലേക്ക്‌ മാറ്റൂ. കുപ്പായക്കൂടിന്റെ ഉൽഘാടനം കലയപുരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് നിർവഹിച്ചു. അധ്യാപകൻ വേണുകുമാർ, കൈരളി സെക്രട്ടറി എൻ രാജേഷ്‌കുമാർ, കരുതൽ പ്രസിഡണ്ട് ജിആർ രാജേഷ്, എൻഎസ് അരുൺകുമാർ, എൻ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Most Read:  അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE