ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്‌ത്തി; വൈറലായി മുത്തശ്ശി

By Desk Reporter, Malabar News
Ajwa Travels

മനസിന് വാർധക്യം ബാധിക്കാത്തിടത്തോളം ശരീരം തളരില്ലെന്ന് വീണ്ടും ഓർമിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയുടുത്ത് മാസ്‌ക് ധരിച്ച് അനായാസം ബൗളിങ് നടത്തുന്ന മുത്തശ്ശിയാണ് വീഡിയോയിലെ താരം. ആദ്യ ബൗളിങ്ങിൽ തന്നെ ബോള്‍ പിന്നുകളെല്ലാം മുത്തശ്ശി വീഴ്‌ത്തി.

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മുത്തശ്ശിയുടെ കൊച്ചുമകനായ സുദര്‍ശന്‍ കൃഷ്‌ണമൂര്‍ത്തിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കയ്യിലെ ബൗളിങ് ബോള്‍ കൊണ്ട് കൃത്യമായി എറിഞ്ഞ് സ്ട്രൈക്ക് നേടുന്ന മുത്തശ്ശി ഏവരുടെയും കയ്യടി നേടുകയാണ്. ബൗളിങ്ങിന് ശേഷം മൂക്കിന് മുകളിൽ നിന്ന് മാറിയ മാസ്‌ക് കൃത്യമായി വെക്കാനും മുത്തശ്ശി ശ്രദ്ധിക്കുന്നത് വീഡിയോയില്‍ കാണാം.

Also Read:  കോവിഡിൽ അമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്‌ദാനം ചെയ്‌ത്‌ യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE