മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിയുടെ സഹോദരന് ജാമ്യം

By Staff Reporter, Malabar News
malabarnews-showik
Showik Chakraborty
Ajwa Travels

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ) അറസ്‌റ്റ് ചെയ്‌ത നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക് ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചു. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് മൂന്ന് മാസത്തിന് ശേഷം ഷോയിക്കിന് ജാമ്യം അനുവദിച്ചത്.

നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നടി റിയ ചക്രബർത്തി, സഹോദരൻ ഷോയിക്, സുശാന്തിന്റെ മാനേജർ സാമുവേൽ മിറാൻഡ എന്നിവരെ എൻസിബി അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ റിയക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒക്‌ടോബറിലാണ്‌ റിയക്ക് ജാമ്യം അനുവദിച്ചത്.

നിരോധിത മയക്കുമരുന്ന് കൈവശം വെക്കുകയും, അത് പലർക്കും എത്തിച്ചു നൽകുകയും ചെയ്‌ത കുറ്റമാണ് ഷോയിക്കിന് മേൽ ചാർത്തിയത്‌. ബോളിവുഡിലെ പല പ്രമുഖർക്കും ഇയാൾ ഇടനിലക്കാരനായെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി എൻസിബി ദീപിക പദുക്കോൺ ഉൾപ്പെടയുള്ള പ്രമുഖരെ ചോദ്യം ചെയ്‌തിരുന്നു.

Read Also: മാസ്‌കില്ലെങ്കിൽ കോവിഡ് സെന്ററിൽ നിർബന്ധിത സേവനം; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE