തൃശൂര്‍ ജില്ലയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട

By News Bureau, Malabar News
drugs caught-Thrissur
Representational Image
Ajwa Travels

തൃശൂര്‍: സംസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹാഷിഷ് ഓയിലിന്റെ വന്‍ ശേഖരം പിടികൂടി. ഒന്നരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.

മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവരാണ് പിടിയിലായത്. സംസ്‌ഥാനത്തേക്ക് വലിയ തോതില്‍ ലഹരിമരുന്ന് കടത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് തൃശൂരില്‍ മാരക മയക്കുമരുന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം തൃശൂര്‍ ചാലക്കുടിയില്‍ വലിയ തോതില്‍ സ്‌പിരിറ്റ് പിടികൂടിയിരുന്നു. കളമശ്ശേരിയില്‍ നിന്നും ചാവക്കാട്ടേയ്‌ക്ക് കാറില്‍ കടത്തുകയായിരുന്ന 525 ലിറ്റര്‍ സ്‌പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു.

കൂടാതെ ഓപ്പറേഷന്‍ ബ്ളാക്ക് എന്ന പേരില്‍ എക്‌സൈസ് ഷാഡോ ടീം നടത്തിയ പരിശോധനയില്‍ വ്യാജ മദ്യവുമായി കൊടുങ്ങല്ലൂരിലും രണ്ട് യുവാക്കള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് നിന്നുമാണ് 75 കുപ്പി വ്യാജ മദ്യവുമായി യുവാക്കള്‍ പിടിയിലായത്. മേഖലയില്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്നതായി വിവരം ഉണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് വ്യക്‌തമാക്കി.

Most Read: നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ മൊഴിയെടുക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE