കിഫ്‌ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി ഇഡി

By Staff Reporter, Malabar News
KIIFB
Representational image
Ajwa Travels

തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കിഫ്ബി ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. കിഫ്ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.

ഇഡിയുടെ സമൻസിന് അർധ ജുഡീഷ്യൽ അധികാരം ഉണ്ടെന്നും അന്വേഷണ ഉദ്യോ​ഗസ്‌ഥർ പറഞ്ഞു. നേരത്തെ കിഫ്ബിക്കെതിരെ ഇഡി കേസെടുത്തിരുന്നു. കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചതിനായിരുന്നു കേസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

Read Also: ചാലക്കുടിയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം ചേർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE