വിദ്യാർഥികളെ താലപ്പൊലിക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി മന്ത്രി

By News Desk, Malabar News
V Sivankutty about vaccination-of teachers
Ajwa Travels

തിരുവനന്തപുരം: സ്‌കൂളുകളിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌ടിഎ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌ളാസ്‌ സമയത്ത് കുട്ടികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

‘പല സ്‌ഥലങ്ങളിലും നമ്മൾ ചടങ്ങിനൊക്കെ ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ട് നിർത്താറുണ്ട്. ഇനിമുതൽ അങ്ങനെ ഒരു പരിപാടിയും സ്‌കൂളുകളിൽ സംഘടിപ്പിക്കാൻ പാടില്ല എന്ന കാര്യം ഞാൻ വ്യക്‌തമാക്കുകയാണ്’; മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലും പങ്കുവെച്ചിട്ടുണ്ട്.

Also Read: കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ വീഴ്‌ചയില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE