അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

By Desk Reporter, Malabar News
Restrictions to rallies and road shows; Election Commission decision today

ന്യൂഡെൽഹി: അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ എന്ന് കമ്മീഷൻ വൃത്തങ്ങൾ. ആരോഗ്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. അതേസമയം തിരഞ്ഞെടുപ്പ് റാലികൾക്ക് കർശന മാർഗ നിർദ്ദേശം കൊണ്ടുവരാൻ ആലോചനയുണ്ട്. വെർച്വൽ റാലികൾക്ക് മുൻതൂക്കം കൊടുക്കണമെന്നതാണ് കമ്മീഷന്റെ പരി​​ഗണനയിൽ ഉള്ള കാര്യം. റോഡ് ഷോ തടയുന്നതും പരിഗണനയിൽ ഉണ്ട്.

യുപി ഉൾപ്പടെ അഞ്ച് നിയമ സഭകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടക്കേണ്ടത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ഫെബ്രുവരിയിൽ ആകാനാണ് സാധ്യത.

സാമൂഹിക അകലം ഉറപ്പാക്കാൻ വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്‌ഥാപിക്കും. ഒരു ലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്‌റ്റിങ് സൗകര്യം ഉണ്ടാകും. എല്ലാ രാഷ്‌ട്രീയ പാർട്ടികളും മാർഗ നിര്‍ദ്ദേശം പാലിച്ച് വോട്ടെടുപ്പ് നടത്തണമെന്നും അധികൃതർ അറിയിച്ചു.

Most Read:  മുന്നോക്ക സംവരണം; വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE