കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ആനയിടഞ്ഞു. ചേരാനല്ലൂർ എടയമംഗലം പാർഥസാരഥി ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. അൽപനേരത്തെ പരിഭ്രാന്തിക്കൊടുവിൽ ആനയെ മയക്കുവെടിവച്ച് തളച്ചു. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞതെന്നാണ് റിപ്പോർട്.
ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആന ഇടഞ്ഞത്. ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് ആന വിരണ്ടോടാതിരുന്നത് വൻ അപകടം ഒഴിവാക്കി. ആനയെ പാപ്പാനും ഉടമയും ശാന്തനാക്കാൻ ശ്രമിച്ചിട്ടും ആന വഴങ്ങിയില്ല. തുടർന്ന് വെറ്ററിനറി ഡോക്‌ടറെത്തി ആനയെ മയക്കു വെടി വെക്കുകയായിരുന്നു.
Most Read: ‘ആരോപണത്തെ നിയമപരമായി നേരിടും’; ഫേസ്ബുക്ക് കുറിപ്പുമായി ശ്രീകാന്ത് വെട്ടിയാര്‍