ദുബായ്: യുഎഇ സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ നിശ്‌ചിത തസ്‌തികകൾ സ്വദേശികൾക്ക് മാത്രമാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്‌കരിച്ച ‘അധ്യാപകർ’ പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്‌കൂളുകളിൽ നിയമിക്കാനാണ് പദ്ധതി.
നാല് ഘട്ടങ്ങളിലായാണ് ഇത് പൂർത്തിയാക്കുക. കിൻഡർ ഗാർഡനുകളിലെ അധ്യാപകർക്ക് പുറമെ സ്‌കൂൾ അഡ്‌മിനിസ്‌ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്‌തികകൾ എന്നിവയിലെല്ലാം സ്വദേശികൾ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
വർഷത്തിൽ രണ്ടു ശതമാനം സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. ഇത് ലംഘിക്കുന്ന കമ്പനികളിൽ നിന്ന് പ്രതിവർഷം രണ്ട് ഘട്ടമായാണ് പിഴ ഈടാക്കുക. സ്വദേശിവൽക്കരണത്തിന്റെ ഫലമായി കഴിഞ്ഞ ജൂലൈ വരെ 1.13 ലക്ഷം സ്വദേശികൾ സ്വകാര്യ മേഖലയിൽ നിയമനം നേടി.
Most Read| ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം