കോവിഡ് കാലത്തെ എന്‍ട്രന്‍സ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

By Team Member, Malabar News
Malabarnews_jee
Representational image
Ajwa Travels

രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 660 കേന്ദ്രങ്ങളിലായാണ് രാജ്യത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവയുടെ ക്രമീകരങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

പരീക്ഷകള്‍ നടത്താന്‍ തയ്യാറെടുക്കുമ്പോഴും രാജ്യത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കോവിദഃ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനു ശേഷം 13 ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നടക്കും. സെപ്റ്റംബര്‍ 27 നാണ് വിവിധ ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അതിനാല്‍ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്തണമെന്നും സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE