ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടി; ആദ്യമായി പ്രതികരിച്ച് എംവി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാനമായ കൂടിക്കാഴ്‌ച നടന്നു. ന്യൂഡെൽഹി സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്‌ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്‌തു

By Trainee Reporter, Malabar News
MV Govindan
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
Ajwa Travels

തിരുവനന്തപുരം: ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് എംവി ഗോവിന്ദൻ പ്രതികരിക്കുന്നത്.

ഇപി ജയരാജനെതിരെയുള്ള ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്യില്ല. ആരോപണങ്ങൾ മാദ്ധ്യമ സൃഷ്‌ടിയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം, പി ജയരാജൻ സംസ്‌ഥാന സമിതിയിൽ ഉയർത്തിയ ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയ ഇപി ജയരാജൻ ചോദ്യങ്ങളോട് മൗനം പാലിച്ചു.

വെള്ളിയാഴ്‌ച സംസ്‌ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് നിങ്ങൾക്ക് ഇഷ്‌ടമുള്ളത് എഴുതാം എന്നായിരുന്നു മറുപടി. സിപിഐഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്‌ടിഎ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിലാണ് ഇപി ജയരാജൻ പങ്കെടുത്തത്. ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്‌ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇപി ജയരാജൻ സംസാരിച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാനമായ കൂടിക്കാഴ്‌ച നടന്നു. ന്യൂഡെൽഹി സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്‌ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്‌തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമർശ വിഷയമായി.

കേന്ദ്രവും സംസ്‌ഥാനവും തമ്മിലുള്ള ബന്ധവും ശക്‌തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്‌ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. കേരളത്തിൽ ദേശീയ പാതാ വികസനത്തിന് സംസ്‌ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

ജൽ ജീവൻ മിഷനും വിവിധ നാഷണൽ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്‌തു. ഇരുവരും പരസ്‌പരം നവവൽസര ആശംസകൾ നേർന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാട അണിയിച്ചു ആശംസ അറിയിച്ചു. കഥകളി ശിൽപ്പം സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വിപി ജോയിയും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

Most Read: ഇപി ജയരാജൻ വിവാദം; ലീഗിൽ ഭിന്നത- കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE