അബുദാബി: എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലാ പദ്ധതിയാണ് ഇത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാ ജിസിസി രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന റെയില്‍ ശൃംഖല യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷ.
അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ താരിഫില്‍ നിന്ന് ഉള്‍പ്രദേശമായ സെയ്ഹ് ഷുഐബ് വരെയുള്ള 216 കിലോമീറ്റര്‍ പാതയിലെ മേല്‍പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. പ്രധാന മേഖലകളിലേക്കുള്ള നിര്‍മാണ സാമഗ്രികള്‍ ഇതോടെ വേഗത്തില്‍ എത്തിക്കാനാവും. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ദുബായ്, ജബല്‍അലി, ഖാലിദ് തുറമുഖങ്ങള്‍, കിസാഡ് മുസഫ വഴി ഗുവൈഫത് വരെയാണ് പാത.
ഖലീഫ തുറമുഖം, അബുദാബി ഇന്‍ഡസ്ട്രിയല്‍ സിറ്റി, ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചിലവ് ഇനി കുത്തനെ കുറയും. ഷാ മുതല്‍ ഹബ്ഷന്‍ വരെയുള്ള 264 കിലോമീറ്റര്‍ പാതയിലെ തുടര്‍പദ്ധതികളാണ് പുരോഗമിക്കുന്നത്. രണ്ടാംഘട്ടമായ, സൗദി അതിര്‍ത്തിയിലെ ഗുവൈഫത് മുതല്‍ ഫുജൈറ വരെയുള്ള 1000 കിലോമീറ്റര്‍ പാതയില്‍ വടക്കന്‍ മേഖലയിലെ ടണല്‍ നിര്‍മാണമടക്കം പൂര്‍ത്തിയായിട്ടുണ്ട്.
റുവൈസ്-ഗുവൈഫത് പാതയുടെ നിര്‍മാണവും ലക്ഷ്യത്തോടടുക്കുകയാണ്. ഒന്നും രണ്ടും ഘട്ടങ്ങള്‍ 9000ല്‍ ഏറെ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കൂറ്റന്‍ ചരക്കു ട്രെയിനുകള്‍ താങ്ങാന്‍ ശേഷിയുള്ള 35 പാലങ്ങള്‍, ഹജ്ര്‍ മലനിരകളിലെ 15 വന്‍ തുരങ്കങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയായതോടെ വടക്കന്‍ എമിറേറ്റുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലായിട്ടുണ്ട്.
Read Also: വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസ്