കളിക്കളത്തിന് ആവേശം പകരാൻ യൂറോ കപ്പ്; 24 ടീമുകൾ മാറ്റുരക്കും 

By Trainee Reporter, Malabar News
EURO CUP 2021

റോം: കോവിഡ് മഹാമാരിക്കിടെ ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശം പകരാൻ യൂറോ കപ്പ് ഫുട്ബാളിന് നാളെ റോമിൽ തുടക്കം. യൂറോപ്യൻ ഫുട്ബാളിലെ വമ്പൻമാർ അണിനിരക്കുന്ന ടൂർണമെന്റിന്റെ ആദ്യകളിയിൽ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ് സാഹചര്യങ്ങൾ മൂലം നിയന്ത്രണങ്ങൾ അനുസരിച്ചാകും വേദികളിൽ കാണികൾക്കുള്ള പ്രവേശനം.

കോവിഡിനെ തുടർന്ന് യൂറോ 2020 കഴിഞ്ഞ വർഷം മാറ്റിവച്ചിരുന്നു.  6 ഗ്രൂപ്പുകളിലായാണ് ടൂർണമെന്റ് നടക്കുക. പോർച്ചുഗലാണ് നിലവിലെ യൂറോ കപ്പ് ചാംപ്യൻമാർ. ലോക ചാംപ്യൻമാരായ ഫ്രാൻസ്, മുൻ ചാംപ്യൻമാരായ ജർമനി, ഇറ്റലി, സ്‌പെയ്ൻ, നെതർലൻഡ്‌സ്, കന്നികിരീടം ലക്ഷ്യമാക്കി എത്തുന്ന ഇംഗ്ളണ്ട്, ബെൽജിയം തുടങ്ങി 24 ടീമുകളാണ് യൂറോ കപ്പിൽ മാറ്റുരക്കുക. 8 രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ നടക്കുക. ക്രിസ്‌റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപെയും ഹാരി കെയ്‌നും തുടങ്ങി ലോക ഫുട്ബാളിലെ മിന്നുംതാരങ്ങൾ യൂറോ കപ്പിൽ ആവേശം നിറക്കാൻ എത്തും.

Read also: ‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE