രാജ്യത്ത് കയറ്റുമതി രംഗത്ത് മുന്നേറ്റം; വ്യാപാരക്കമ്മിയും ഉയർന്നു

By Staff Reporter, Malabar News
export-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്‌റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു. ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന് 47.09 ബില്യൺ ഡോളറിലെത്തി. ഓഗസ്‌റ്റിലെ വ്യാപാരക്കമ്മി 13.81 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 8.2 ബില്യൺ ഡോളർ മാത്രമായിരുന്നു.

2021 ഏപ്രിൽ-ഓഗസ്‌റ്റ് കാലയളവിലെ കയറ്റുമതിയുടെ മൊത്തം മൂല്യം 67.33 ശതമാനം ഉയർന്ന് 164.10 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 98.06 ബില്യൺ ഡോളറായിരുന്നു. 2021 ഏപ്രിൽ-ഓഗസ്‌റ്റ് കാലയളവിൽ ഇറക്കുമതി 219.63 ബില്യൺ യുഎസ് ഡോളറാണ്. പോയ വർഷം ഇത് 121.42 ബില്യൺ യുഎസ് ഡോളർ മാത്രമായിരുന്നു.

Read Also: നിപ വൈറസ്; ആശങ്കകൾക്ക് അയവ്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE