ഓസ്‍ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്; വാർത്തകൾ പങ്കുവെക്കുന്നതിന് വിലക്ക്

By News Desk, Malabar News
Representational Image

കാൻബറ: ഓസ്‍ട്രേലിയൻ ഉപയോക്‌താക്കൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കുമെതിരെ ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കിൽ വാർത്താലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക അന്തർദേശീയ വാർത്തകൾ കാണുന്നതിനും ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനങ്ങളുമായി വിലപേശി പ്രതിഫലം ഉറപ്പിക്കാൻ നിർദ്ദേശിക്കുന്ന ഓസ്‌ട്രേലിയയുടെ പുതിയ നിയമനിർമാണത്തിന് എതിരെയാണ് ഫേസ്ബുക്കിന്റെ പുതിയ നടപടി.

വാർത്താ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്‌ളാറ്റ്‌ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കി കൊണ്ടാണ് നിർദ്ദിഷ്‌ട നിയമമെന്നാണ് ഫേസ്ബുക്കിന്റെ വാദം. ഈ ബന്ധത്തിന്റെ യഥാർഥ്യങ്ങൾ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്‌ട്രേലിയയിൽ ഫേസ്ബുക്കിലെ വാർത്താ ഉള്ളടക്കങ്ങൾ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങൾക്ക് മുന്നിലുള്ളത്. ഇതിൽ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയാണ്- ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ഫേസ്ബുക്ക് എംഡി വില്യം ഈസ്‌റ്റൺ പ്രതികരിച്ചു.

ഗൂഗിളും ഫേസ്ബുക്കും ഉൾപ്പടെയുള്ള സേവനങ്ങൾ അവരുടെ പ്‌ളാറ്റ്‌ഫോമിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അതാത് മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക്‌ നിശ്‌ചിത തുക പ്രതിഫലം നൽകണം എന്ന നിയമം നടപ്പാക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

Also Read: ടൂൾ കിറ്റ് കേസ്: സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്തും; ഡെൽഹി പോലീസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE