ഫേസ്ബുക്കിന്റെ രാഷ്‌ട്രീയ ചായ്‌വ്‌; കമ്പനി പ്രതിനിധികളെ പാര്‍ലമെന്ററി സമിതി ചോദ്യം ചെയ്‌തു 

By News Desk, Malabar News
MalabarNews_ankhi das
ഫേസ്ബുക്ക് ഇന്ത്യാ മേധാവി അങ്കിദാസ്
Ajwa Travels

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യാ മേധാവി അങ്കി ദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്‌തു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അങ്കിദാസിന് പുറമെ ബിസിനസ് വിഭാഗം മേധാവി അജിത്ത് മോഹനും പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. വ്യക്‌തികളുടെ ഡാറ്റ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പാര്‍ലമെന്ററി സമിതിയിലെ എം.പിമാര്‍ ഫേസ്ബുക്ക് പ്രതിനിധികളോട് ചോദിച്ചറിഞ്ഞു. ഫേസ്ബുക്കിന്റെ വരുമാനത്തില്‍ എത്ര ശതമാനമാണ് വ്യക്‌തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി മാറ്റിവെക്കുന്നതെന്നും എം.പിമാര്‍ ചോദിച്ചറിഞ്ഞു.

Also Read: ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയിലേക്ക്

അങ്കി ദാസ് വഴി ഇന്ത്യയില്‍ ഫേസ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായി ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ വെളിപ്പെടുത്തിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ബി.ജെ.പി നേതാവ് രാജാ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വാള്‍ സ്ട്രീറ്റിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്ററി സമിതി തീരുമാനിച്ചത്. നേരത്തെ ഡല്‍ഹി നിയമസഭാ സമിതിയും ഫേസ്ബുക്ക് പ്രതിനിധികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE