മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ‘മലയന്‍കുഞ്ഞ്’ ഒരുങ്ങുന്നു

By Team Member, Malabar News
Malabarnews_malayan kunju
മഹേഷ് നാരായണൻ, ഫഹദ് ഫാസിൽ, ഫാസിൽ
Ajwa Travels

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയ ‘സീ യൂ സൂൺ’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം എത്തുന്നു. ‘മലയന്‍കുഞ്ഞ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മഹേഷ് നാരായണന്‍ എത്തുന്നത്. 18 വർഷങ്ങൾക്ക് ശേഷം ഫാസിലും, ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ചിത്രത്തിൽ നിർമ്മാതാവായാണ് ഫാസിൽ എത്തുന്നത്. മലയന്‍കുഞ്ഞില്‍ നായകനായി എത്തുന്ന വിവരം ഫഹദ് ഫാസില്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. പുതുമുഖ സംവിധായകനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രത്തിന്റെ ഇതിവൃത്തം സംബന്ധിച്ചോ അഭിനേതാക്കളെ സംബന്ധിച്ചോ ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കിട്ടിട്ടില്ല. അടുത്ത വർഷം ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത് ഫഹദ് പ്രധാന കഥാപാത്രമായി എത്തിയ സീ യൂ സൂണാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വളരെ വ്യത്യസ്‌തമായി ചിത്രീകരിച്ച സീ യൂ സൂണ്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. മഹേഷ് നാരായണന്‍ തന്നെ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി പുറത്തു വരാന്‍ പോകുന്നത്.

Read also : ഷാരൂഖ് ഖാന്‍ ഗാനത്തിന് ചുവടു വച്ച് അച്ഛനും മകനും; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE