വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് കസ്‌റ്റഡിയിൽ

വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബിൻ സി രാജിന് രണ്ടു ലക്ഷം രൂപ അബിന്റെ അമ്മയുടെ അക്കൗണ്ട് വഴി നിഖിൽ കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു.

By Trainee Reporter, Malabar News
Former SFI leader Abin C Raj in custody
Ajwa Travels

കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പോലീസ് കസ്‌റ്റഡിയിൽ. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അബിൻ സി രാജ് കേസിലെ രണ്ടാം പ്രതിയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിൽ എടുത്തത്.

മാലദ്വീപിലായിരുന്ന അബിനെ ഇന്നലെ രാത്രി 11.30 ഓടെ നെടുമ്പാശേരിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അബിനെ പുലർച്ചെ തന്നെ കായംകുളത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്‌ത്‌ വരികയാണ്. വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബിൻ സി രാജിന് രണ്ടു ലക്ഷം രൂപ അബിന്റെ അമ്മയുടെ അക്കൗണ്ട് വഴി നിഖിൽ കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു.

മുൻ എസ്എഫ്ഐ നേതാവായ അബിൻ സി രാജ് കൊച്ചിയിലെ ഓറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപക്കാണ് തനിക്ക് കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നാണ് നിഖിലിന്റെ മൊഴി. നിഖിലിനെ ഇന്ന് സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലായിരുന്നു പോലീസ്.

എന്നാൽ, കൊച്ചിയിലെ സ്‌ഥാപനം പൂട്ടിയ നിലയിലാണെന്നാണ് വിവരം. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്‌ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. സ്‌ഥാപനത്തിന്റെ നടത്തിപ്പുകാരൻ, വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റു നൽകിയത് ഇയാളാണെന്ന് തെളിഞ്ഞാൽ കേസിൽ പ്രതിയാക്കും. 2022ൽ ആണ് സ്‌ഥാപനം പൂട്ടിയത്.

Most Read: ‘ഭീഷണിയുടെ രാഷ്‌ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല’; സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE