പ്രശസ്‌ത സിനിമാ, നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

By Trainee Reporter, Malabar News
D Phillip has passed away
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ, നാടക, സീരിയൽ നടനും നിർമാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ്.

പ്രൊഫഷണൽ നാടക വേദിയിൽ നിറസാന്നിധ്യമായിരുന്ന ഡി ഫിലിപ്പ് മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഡി ഫിലിപ്പ്.

കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1981ൽ കോലങ്ങൾ എന്ന കെജി ജോർജ് ചിത്രം നിർമിച്ചു. വിദേശത്തുള്ള മകൻ എത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കുക.

Most Read: സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE