വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു

നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

By Trainee Reporter, Malabar News
innocent

കൊച്ചി: ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തെ സ്വവസതിയായ ‘പാർപ്പിട’ത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ഇരിങ്ങാലക്കുട ടൗൺഹാളിലെത്തി അന്തോമോപചാരം അർപ്പിച്ചിരുന്നു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിൽ എത്തിച്ചത്. ചലച്ചിത്ര, രാഷ്‌ട്രീയ രംഗത്തെ നിരവധി പേരാണ് ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാൻ ടൗൺഹാളിലും ഇൻഡോർ സ്‌റ്റേഡിയത്തിലും എത്തിയത്.

നടൻമാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ഞൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായകൻ ലാൽ ജോസ്, മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, തുടങ്ങി ഒട്ടേറെ പ്രമുഖർ ഇൻഡോർ സ്‌റ്റേഡിയത്തിലെത്തി അനുശോചനം രേഖപ്പെടുത്തി.

ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘ആസ്വാദക ഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന്’ പ്രധാനമന്ത്രി പറഞ്ഞു. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് (75) ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ പിവിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

Most Read: കാപികോ റിസോർട്ട്; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE