സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും

ഏഷ്യയിലെ റെസ്‌പോൺസബിൾ ടൂറിസം ഹബ്ബായും ഗ്ളോബൽ ഇവന്റ് ഹബ്ബായും ഖത്തറിനെ ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്രവർത്തനങ്ങൾ. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം ഖത്തർ സന്ദർശിച്ചവരുടെ എണ്ണം എട്ടുലക്ഷത്തോളമാണ്.

By Central Desk, Malabar News
Qatar Malayalam News_ More parks and beaches will be opened in Qatar
Image: QatarTourism(dot)com

ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം എട്ടുലക്ഷത്തോളം സന്ദർശകരെ സ്വാഗതം ചെയ്‌തു. ഇത്‌ മുൻവർഷത്തേക്കാൾ 347 ശതമാനം വളർച്ചയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് അടിസ്‌ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ കാര്യങ്ങളിലേക്ക് ഖത്തർ പ്രവേശിക്കുന്നത്. തണലേകാൻ വലിയ കുടകൾ, നടപ്പാതകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന എൽഇഡി വെളിച്ച സംവിധാനങ്ങൾ, കുട്ടികൾക്കായി കളിസ്‌ഥലങ്ങൾ എന്നിവ ഉൾപ്പെടെയാണ് ബീച്ചുകൾ വികസിപ്പിക്കുന്നത്. അടിസ്‌ഥാന സൗകര്യങ്ങളും റീട്ടെയിൽ ശാലകളുടെ ബൂത്തുകളും ഉണ്ടാകും.

പൊതു ഇടങ്ങളിലെയും റോഡുകളിലെയും സൗന്ദര്യവൽക്കരണ ജോലികളും പുരോഗമിക്കുന്നുണ്ട്. രാജ്യത്തുടനീളം മനോഹരമായ പൊതു കലാസൃഷ്‍ടികളും സ്‌ഥാപിക്കും. പൊതുമരാമത്ത് അതോറിറ്റിയുടെ കീഴിലെ റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവൽകരിക്കുന്ന മേൽനോട്ട കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷ സാറ കഫൂദ് ആണ് ഇക്കാര്യം വിശദമാക്കിയത്.

ഏഷ്യയിലെ റെസ്‌പോൺസബിൾ ടൂറിസം ഹബ്ബായി ഖത്തറിനെ ഉയർത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ദുബായിയെ പോലെ മികച്ച ഗ്ളോബൽ ഇവന്റ് ഹബ്ബാകാനും ഖത്തറിന് സാധിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. 2023 ജനുവരിയിൽ 3,40,000 അന്തർദേശീയ സന്ദർശകരും ഫെബ്രുവരിയിൽ 3,89,000 സന്ദർശകരുമാണ് ഖത്തറിൽ എത്തിയത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 406 ശതമാനം വർധനയാണ്.

ഈ കണക്കുകൾ ഖത്തർ ടൂറിസത്തിന് പുതിയ ദിശാബോധം നൽകുന്നു. ഉയർന്ന സുരക്ഷാ രേഖകൾ, മനോഹരവും അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നതുമായ ഹോട്ടലുകൾ, ഉയർന്ന വൃത്തിയും സുരക്ഷയുമുള്ള ഭക്ഷണശാലകൾ, തടസങ്ങളില്ലാത്ത പൊതുഗതാഗതം, പ്രകൃതീയമായ ബീച്ചുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം ഖത്തറിനെ ടൂറിസ്‌റ്റുകൾക്ക് മികച്ചതാക്കി മാറ്റുന്നുണ്ട്.

Most Read: ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE