‘കഞ്ചാവും അനുബന്ധ ഉൽപ്പന്നങ്ങളും പരസ്യം ചെയ്യാം’; നിർണായക നീക്കവുമായി ട്വിറ്റർ

കഞ്ചാവ് സ്‌ഥാപനങ്ങൾക്ക്‌ ലൈസൻസ് ഉള്ളിടത്തോളം കാലം പരസ്യം ചെയ്യാൻ അനുവദിക്കുമെന്നാണ് ട്വിറ്റർ അറിയിക്കുന്നത്. അതേസമയം, ലൈസൻസ് ഉള്ള പ്രദേശങ്ങൾ മാത്രമേ ടാർഗറ്റ് ചെയ്യാവുള്ളൂവെന്നും, 21 വയസിന് താഴെ ഉള്ളവരെ ടാർഗറ്റ് ചെയ്യരുതെന്നും ട്വിറ്റർ പ്രസ്‌താവനയിൽ പറയുന്നു.

By Trainee Reporter, Malabar News
Twitter with a decisive move
Ajwa Travels

വരുമാനം വർധിപ്പിക്കാൻ നിർണായക നീക്കവുമായി ട്വിറ്റർ. കഞ്ചാവും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പരസ്യം അനുവദിക്കുന്ന ആദ്യ സാമൂഹിക മാദ്ധ്യമമായി മാറുകയാണ് ട്വിറ്റർ. ബുധനാഴ്‌ചയാണ് ട്വിറ്റർ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. നേരത്തെ, കഞ്ചാവിൽ നിന്നും നിർമിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള വസ്‌തുക്കളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു ട്വിറ്ററിൽ അനുമതി നൽകിയിരുന്നത്.

ഈ നിലപാടിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇനിമുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപ്പന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാനാകും. അതേസമയം, ഫേസ്ബുക്ക്, ഇൻസ്‌റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സാമൂഹിക മാദ്ധ്യമ പ്ളാറ്റുഫോമുകളിൽ കഞ്ചാവോ അനുബന്ധ ഉപകരണങ്ങളുടെയോ പരസ്യം നൽകാനുള്ള അനുമതിയില്ല. മരിജുവാന ഫെഡറൽ തലത്തിൽ നിയമവിരുദ്ധം ആയതിനെ തുടർന്നാണിത്.

എന്നാൽ, കഞ്ചാവ് സ്‌ഥാപനങ്ങൾക്ക്‌ ലൈസൻസ് ഉള്ളിടത്തോളം കാലം പരസ്യം ചെയ്യാൻ അനുവദിക്കുമെന്നാണ് ട്വിറ്റർ അറിയിക്കുന്നത്. അതേസമയം, ലൈസൻസ് ഉള്ള പ്രദേശങ്ങൾ മാത്രമേ ടാർഗറ്റ് ചെയ്യാവുള്ളൂവെന്നും, 21 വയസിന് താഴെ ഉള്ളവരെ ടാർഗറ്റ് ചെയ്യരുതെന്നും ട്വിറ്റർ പ്രസ്‌താവനയിൽ പറയുന്നു. ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്ററിന്റെ പുതിയ നീക്കം നിയമപരമായി കഞ്ചാവ് വിൽക്കുന്നവർക്ക് വലിയ വിജയമാണെന്നാണ് ലൈസൻസോടെ കഞ്ചാവ് വിൽപ്പന നടത്തുന്ന ക്രെസ്‌കോ ലാബ്‌സ് കമ്പനി പ്രതികരിച്ചത്.

ഈ മാറ്റം സാമൂഹിക മാദ്ധ്യമ സൈറ്റുകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുണൈറ്റഡ് സ്‌റ്റേറ്റിലെ ഏറ്റവും വലിയ കഞ്ചാവ് സ്‌ഥാപനമായ കുറലീഫിലെ കേറ്റ് ലിഞ്ച് പ്രതികരിച്ചത്. കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ കഞ്ചാവ് വിൽപ്പന ഉയർന്നിരുന്നു. അതിനു ശേഷം നിരവധി തടസങ്ങളെ അഭിമുഖീകരിച്ച് ഈ മേഖല സ്‌തംഭനത്തിന് സമാനമായ നിലയിലേക്ക് കടക്കുമ്പോഴാണ് മസ്‌കിന്റെ നിർണായക നീക്കം.

Most Read: ‘സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ല’; ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല- എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE