കൃഷിനാശം; കർഷകർക്ക് നഷ്‌ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് കൃഷി ഭവൻ അധികൃതരെ വിവരം അറിയിക്കുന്നതിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഇതിലൂടെ കർഷകർക്ക് നഷ്‌ട പരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി വിളകൾ ഇൻഷുർ ചെയ്‌ത കർഷകർ 15 ദിവസത്തിനകം എയിംസ്(AIMS) പോർട്ടലിൽ വിവരങ്ങൾ രജിസ്‌റ്റർ ചെയ്യണം. മറ്റുള്ള കർഷകർക്ക് 10 ദിവസത്തെ സമയപരിധിയാണ് രജിസ്‌റ്റർ ചെയ്യാനായി അനുവദിച്ചിട്ടുള്ളത്.

എയിംസ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിനായി കർഷകർ https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾക്കായി https://youtu.be/PwW6_hDvriY എന്ന ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനൊപ്പം തന്നെ കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷി ഭൂമിയുടെ ആകെ വിസ്‌തൃതി, കൃഷി‍നാ‍ശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്‌തൃതി എന്നീ വിവരങ്ങൾ‍ക്കൊപ്പം നാ‍ശ നഷ്‌ടങ്ങളുടെ ചിത്രങ്ങളും ബന്ധപ്പെട്ട കൃഷി ഓഫീസറുടെ വാട്‍സ്ആപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കണം.

സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപനവും, ലോക്ക്ഡൗൺ നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഈ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ഓഫീസ് സന്ദർശനം ഒഴിവാക്കണമെന്നും ഫാം ഇൻഫർമേഷൻ ഓഫീസർ വ്യക്‌തമാക്കി. കൂടാതെ സംശയ നിവാരണത്തിനായി ബന്ധപ്പെട്ട കൃഷി ഓഫീസറുടെ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Read also : മൃതദേഹം മാറി നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE