ആരോഗ്യകരമായ ശരീരഭാരമാണോ സ്വപ്‌നം? രാവിലെ ഈ ശീലങ്ങൾ പിന്തുടരൂ

പ്രഭാതത്തിലെ ചില ശീലങ്ങൾ ഒരുപരിധിവരെ ആരോഗ്യമുള്ള ശരീരഭാരം നിലനിർത്താൻ നമ്മെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം.

By Senior Reporter, Malabar News
weight lose
Rep. Image
Ajwa Travels

ആരോഗ്യകരമായ ശരീരഭാരം ഇന്ന് പലരുടെയും സ്വപ്‌നമാണ്. എന്ത് കഴിച്ചാലും വണ്ണം വെക്കാത്തവരും, ഭക്ഷണം കഴിച്ചില്ലെങ്കിലും വണ്ണം വെക്കുന്നവരും ഉണ്ട്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക എന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്.

പ്രഭാതത്തിലെ ചില ശീലങ്ങൾ ഒരുപരിധിവരെ ആരോഗ്യമുള്ള ശരീരഭാരം നിലനിർത്താൻ നമ്മെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം.

പുലർച്ചെ എഴുന്നേൽക്കാം

രാത്രി പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്‌ക്കും ആറിനും ഉറക്കമുണരുന്ന രീതി ശീലിക്കാം. ഏഴ് മണിക്കൂർ മുതൽ എട്ടുമണിക്കൂർ വരെ ഉറക്കം ലഭിക്കാൻ ഈ ശീലം സഹായിക്കും. ഇത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിന് കേടുപാടുകൾ തീർക്കാനും ക്‌ളെൻസിങ്ങിനും സഹായിക്കും. പകൽ മുഴുവൻ ഉൻമേഷത്തോടെയിരിക്കാൻ ഇതുമൂലം സാധിക്കും. രാത്രി 11 മണിക്ക് ശേഷം ഉറങ്ങുന്നത് ശരീരഭാരം കൂടാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും ഇടയാക്കും എന്ന് പഠനങ്ങൾ പറയുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നവരിൽ പൊതുവായി കാണുന്ന പ്രത്യേകത അവരെല്ലാം നേരത്തെ ഉറക്കമെഴുന്നേൽക്കുന്നവരാണ് എന്നാണ്.

രാവിലെ നേരത്തെ ഭക്ഷണം കഴിക്കാം

രാവിലെ നേരത്തെ ഭക്ഷണം കഴിക്കുക എന്നത് ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നവരെല്ലാം ശ്രദ്ധിക്കേണ്ട വളരെ പ്രധാന കാര്യമാണ്. രാവിലെ ഉണർന്നയുടൻ ഒരു ഗ്ളാസ് വെള്ളം കുടിക്കാം. അതിനുശേഷം ഒരുപിടി ബദാമോ വാൽനട്‌സോ പോലുള്ളവ കഴിക്കാം. പോഷക സമ്പുഷ്‌ടമായ ഈ ഭക്ഷണം, ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും കാലറി ഇല്ലാതാക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.നട്‌സിന് പകരം പഴങ്ങളോ പച്ചക്കറി ജ്യൂസോ കുടിക്കുന്നതും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും.

പ്രഭാതഭക്ഷണം എന്തൊക്കെ

ശരീരഭാരം നിയന്ത്രിക്കുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കാൻ പാടില്ല. രാവിലെ ഉപാപചയ നിരക്ക് ഏറ്റവും കൂടുതൽ ആയിരിക്കും എന്നതിനാൽ ഒരുദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം കൂടിയാണ് പ്രാതൽ. ധാരാളം പ്രോട്ടീനും മിതമായ അളവിൽ അന്നജവും അടങ്ങിയ പ്രഭാത ഭക്ഷണം ഒരുദിവസത്തേക്കുള്ള ഊർജമേകും.

മുട്ട, യോഗർട്ട് മുഴുധാന്യങ്ങൾ തുടങ്ങിയ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിന് ഉൾപ്പെടുത്തുന്നത് ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമം മുടക്കരുത്

ശരീരഭാരം കൂടാതെ സംരക്ഷിക്കുന്നവരുടെ ശീലങ്ങളിൽ ഒന്നാണ് വ്യായാമം. അവരുടെ ദിനചര്യയിൽ ഒഴിവാക്കാനാവാത്ത ഒന്നാണിത്. ബ്രിസ്‌ക്ക് വോക്ക്, രാവിലത്തെ ജോഗിങ്, സൈക്ളിങ് അല്ലെങ്കിൽ യോഗ ഇവയിലേതിലെങ്കിലും മുഴുകുന്നത് പേശികളെ ശക്‌തിപ്പെടുത്തുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE