മലപ്പുറം: മഅ്‌ദിന്‍ കാമ്പസില്‍ നാളെ മാർച്ച് 30 ബുധനാഴ്‌ച ഫിഖ്ഹ് കോണ്‍ഫറന്‍സ് നടക്കും. മഅ്‌ദിന്‍ അക്കാദമിക്ക് കീഴിലാണ് സ്വലാത്ത് നഗര്‍ മഅ്‌ദിന്‍ കാമ്പസില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്.
രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ നടക്കുന്ന പണ്ഡിത സമ്മേളനം മഅ്‌ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കും. സമസ്‌ത കേന്ദ്ര മുശാവറ അംഗവും പ്രശസ്‌ത കര്‍മശാസ്‌ത്ര പണ്ഡിതനുമായ ചെറുശ്ശോല അബ്‌ദുൽ ജലീല്‍ സഖാഫി വിഷയാവതരണം നടത്തും.
ഏലംകുളം അബ്‌ദുറശീദ് സഖാഫി, ഇബ്‌റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. നോമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാകും.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ എന്നിവര്‍ പരിപാടിയിൽ സംബന്ധിക്കും.
Health: പിസിഒഡി ലക്ഷണങ്ങളെ ശ്രദ്ധിക്കുക; പ്രതിരോധിക്കാൻ ചെയ്യേണ്ടവ