സൂററ്റില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

By Staff Reporter, Malabar News
Surat covid Hospital_fire
Ajwa Travels

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. സൂററ്റിലെ സ്‌റ്റേഷന്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആശുപത്രിയിലാണ് അഗ്‌നിബാധ ഉണ്ടായത്. രോഗികളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി.

ഞായറാഴ്‌ച രാത്രിയോടെയാണ് സംഭവം. കോവിഡ് ഗുരുതരമായ 16 രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു സുരക്ഷിത സ്‌ഥലത്തേക്ക്‌ മാറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട് സര്‍ക്ക്യൂട്ട് മൂലമാകാം അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ യുപി സർക്കാർ തയ്യാറാവണം; എംഎ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE