ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 18 മരണം

By Desk Reporter, Malabar News
fire force
Representational Image

ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. 18 പേര്‍ വെന്തുമരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 50 പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ 24 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

“രാവിലെ 6.30ന് ലഭിച്ച വിവരമനുസരിച്ച്, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. തീപിടിത്തമുണ്ടായ ഉടൻ തന്നെ 12 മരണങ്ങൾ സ്‌ഥിരീകരിച്ചു,”- ഒരു പോലീസ് ഉദ്യോഗസ്‌ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമായതായി ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ചികിൽസയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളെ പ്രദേശവാസികളും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്‌തമാക്കി.

Also Read:  ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE