തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

By Trainee Reporter, Malabar News
A huge fire broke out in car showroom in Thrissur
Representational Image
Ajwa Travels

തൃശൂർ: തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം. തിയേറ്ററിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് തീ പടർന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കോളേജിലെ കുട്ടികളുടെ നാടകാവതരണത്തിന് ഉപയോഗിക്കുന്ന സെറ്റിൽ ഉൾപ്പടെ തീ പടർന്നിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല.

തൃശൂരിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ശക്‌തമായ കാറ്റ് ഉള്ളതിനാൽ തീ പടർന്നു പിടിക്കാൻ കാരണമായി. മേഖലയിൽ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ജനവാസ മേഖലകളിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

അതേസമയം, കൊല്ലം പുനലൂരിലും തീപിടിത്തം ഉണ്ടായി. എവിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള പ്ളാച്ചേരിയിലെ എസ്‌റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. റബർ തൈകൾ കത്തി നശിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് തീയണക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാറ്റ് ശക്‌തമായതിനാൽ തീ നിയന്ത്രണ വിധേയമായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.

Most Read: സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു, പ്രതിഷേധം; എട്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE