വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്‌ടറിയിൽ തീപിടുത്തം. വെള്ളിയാഴ്‌ച ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചതായി റിപ്പോർട്. വിരുദുനഗറിലെ സട്ടുരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്‌ടറി സ്‌ഥിതി ചെയ്യുന്നത്.
അപകടത്തിൽ എട്ട് മരണങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തതായാണ് ലഭിക്കുന്ന വിവരം. 14ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവർ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം തീ പടർന്നതിന്റെ കാരണം വ്യക്‌തമല്ല. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.
Read Also: വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്