മ്യാൻമറിൽ പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; 38 മരണം

By Staff Reporter, Malabar News
myanmar-protest
Ajwa Travels

നെയ്‌പീദോ: മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 38 പേര്‍ മരിച്ചു. തലസ്‌ഥാന നഗരമായ നെയ്‌പീദോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘രക്‌തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്‌ട്ര സഭ വിശേഷിപ്പിച്ചു. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം ശക്‌തമായത്.

രാജ്യത്ത് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് മുതൽ പല വിവരങ്ങളും പുറംലോകം അറിഞ്ഞിരുന്നില്ല. ബുധനാഴ്‌ചയാണ്‌ വെടിവെപ്പ് നടന്നതെന്ന് പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്യുന്നു. എന്നാൽ പട്ടാളഭരണകൂടം ഔദ്യോഗികമായി മരണപ്പെട്ടവരുടെ എണ്ണം സ്‌ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയടക്കംമുള്ള രാജ്യങ്ങള്‍ പട്ടാള ഭരണത്തിന് എതിരെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ആയുധധാരികളുടെ സംഘടിതമായ ആക്രമണത്തെ സൈനികര്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. പല ഇടങ്ങളിലും പ്രക്ഷോഭകർ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ആരംഭിച്ചിരുന്നു.

Read Also: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE