കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്

By Desk Reporter, Malabar News
Covid Death _Amina Karulai
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച്‌ മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി.

വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ എല്ലാ കർമ്മങ്ങൾക്കും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നേതൃത്വം നൽകാൻ കഴിയുന്ന പണ്ഡിതരും സാധാരണ പ്രവർത്തകരും അടങ്ങിയ സാന്ത്വനം എമർജൻസി ടീം പ്രവർത്തകരാണ് അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മതപരമായ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാൻ ആവശ്യമായ വിദഗ്‌ധവും ശാസ്‌ത്രീയവുമായ പരിശീലനം നേടിയവരാണ് ഈ ടീമിൽ ഉള്ളത്. മരണ മടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഏറെ സമാധാനവും ആശ്വാസവും പകരുന്ന എസ് വൈ എസ് സാന്ത്വനം പ്രവർത്തകരുടെ ഈ ടീം ഇസ്‍ലാമിക സമൂഹത്തിനാകെ മാതൃകയാവുകയാണ്.

Amina Karulai
മരണപ്പെട്ട ആമിന (85)

പഞ്ചായത്തുംപടി പരേതനായ ചെറുതറ മുഹമ്മദിന്റെ ഭാര്യ ആമിന (85)യാണ് മരിച്ചത്. കരുളായി പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണിത്. വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരുമ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ഇവിടെ 20 ദിവസത്തോളം ചികിൽസ തേടുകയും ചെയ്‌തു. ഇന്നലെ ഉച്ചക്ക്‌ രണ്ട് മണിയോടെ മരണം സംഭവിച്ചു.

രാത്രി ഏറെ വൈകിയാണ് അന്ത്യ കർമ്മങ്ങൾക്ക് വിരാമമായത്. കരുളായി മഹല്ല് ഖബർസ്‌ഥാനിൽ നടന്ന അന്ത്യ കർമ്മങ്ങൾക്ക് സാന്ത്വനം ജില്ല കോ-ഓഡിനേറ്റർ സ്വഫ്‌വാൻ അസ്ഹരി കൂറ്റമ്പാറ, കരുളായി ചെട്ടിയിലെ പ്രവർത്തകരായ കെ.സി. അസ്ഹദ്, ഇ.കെ.മുഹമ്മദ് അസ്‌ലം, ഹുമൈസ് മാമ്പറ്റ, നജ്‌മുദ്ധീൻ മുക്കട്ട, റഫീഖ് കരിമ്പുഴ, പരേതയുടെ മകൻ ശമീർ, ഹെൽത്ത് ഇൻസ്‌പെക്‌ടർ അബ്‌ദുൽ നജീബ്, കെ.പി. ജമാൽ കരുളായി എന്നിവർ നേതൃത്വം നൽകി.

മരണമടഞ്ഞ ആമിനയുടെ മക്കൾ; അഷറഫ്, ശമീർ, റുഖിയ, റംലത്ത്,സൈനബ, ജൽസിയ, പരേതനായ സക്കീർ എന്നിവരും അബ്‌ദുൽ കരീം (റിട്ട ഐ സി ഡി എസ് ഓഫീസർ) ഹുസൈൻ, അലി അക്ബർ, ഷഹന, റസിയ, പരേതനായ  ഉണ്ണി ഹൈദ്രു എന്നിവർ മരുമക്കളുമാണ്.

National news: കോവിഡ് വാക്‌സിന്‍; കുട്ടികള്‍ക്ക് ഉടനെ ലഭിക്കാന്‍ സാധ്യതയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE