കുവൈറ്റിൽ ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു

By Web Desk, Malabar News
omicron-cases-india
Ajwa Travels

കുവൈറ്റ്: രാജ്യത്ത് ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയ വക്‌താവ് ഡോ അബ്‌ദുള്ള അൽ സനദ് ആണ് രാജ്യത്ത് ആദ്യ ഒമൈക്രോൺ കേസ് കണ്ടെത്തിയ കാര്യം സ്‌ഥിരീകരിച്ചത്.

യാത്രക്കാരൻ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇൻസ്‌റ്റിറ്റ്യൂഷനൽ ക്വാറന്റീനിലാണ് ഇപ്പോഴുള്ളതെന്നും ഡോ അബ്‌ദുള്ള അൽ സനദ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ കുവൈത്തും സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം മെച്ചപ്പെട്ടതാണ്.

അതേസമയം ലഭ്യമായ വാക്‌സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും ആരോഗ്യമന്ത്രാലയ വക്‌താവ്‌ കൂട്ടിച്ചേർത്തു.

National News: എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE