ബ്രിട്ടനില്‍ നിന്നെത്തിയവരുടെ ആദ്യ പരിശോധനാ ഫലം പുറത്ത്; അതിതീവ്ര കോവിഡ് സാന്നിധ്യമില്ല

By Staff Reporter, Malabar News
Three Keralites covid death-Oman
Ajwa Travels

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് സംസ്‌ഥാനത്ത് എത്തിയവരില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പരിശോധനയില്‍ ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ആയിട്ടില്ല.

ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ 29 പേര്‍ക്കാണ് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 22 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജനിതക മാറ്റം വന്ന വൈറസ് ലോകത്ത് വിവിധ ഇടങ്ങളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മാത്രവുമല്ല അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു.

നിലവില്‍ ഇന്ത്യയില്‍ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചിരിക്കുന്നത് 7 പേര്‍ക്കാണ് . ഇതില്‍ 3 പേര്‍ ബംഗളൂരില്‍ നിന്നുള്ളവരും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നുള്ളവരുമാണ്. കൂടാതെ പൂണെയില്‍ നിന്നുള്ള ഒരാള്‍ക്കും പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 ശതമാനം വ്യാപന ശേഷിയാണ് പുതുതായി കണ്ടെത്തിയ വൈറസിനുള്ളത്.

Read Also: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE