പാകിസ്‌ഥാനിൽ ഒരു കുടുംബത്തിലെ 5 പേർ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

മുൽട്ടാൻ: പാകിസ്‌ഥാനിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലാണ് വെട്ടേറ്റത്. വെള്ളിയാഴ്‌ചയാണ്‌ സംഭവം. റഹീംയർ ഖാൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാറി അബുദാബി കോളനിയിൽ താമസിക്കുന്ന ഹിന്ദു കുടുംബത്തിലെ 5 പേരാണ് കൊല്ലപ്പെട്ടത്.

കത്തിയും കോടാലിയും ഉൾപ്പടെ കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പരിസരത്ത് ടൈലറിങ് ഷോപ്പ് നടത്തി വരുന്ന, മേഘ്‌വാൾ ഹിന്ദു വിഭാഗത്തിൽപ്പെട്ട രാംചന്ദാണെന്ന് (35)റഹീംയർ ഖാൻ കോളനിയിലെ സാമൂഹ്യപ്രവർത്തകനായ ബീർബൽ ദാസ് പറഞ്ഞു.

Read also: കർഷക ആത്‍മഹത്യയിൽ വീണ്ടും നടുങ്ങി രാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE