പടിഞ്ഞാറൻ യൂറോപ്പിൽ ദുരന്തം വിതച്ച് മഹാപ്രളയം; മരണം 125 കടന്നു

By News Desk, Malabar News
europ flooding
Ajwa Travels

ബെർലിൻ: ജർമനി, ബെൽജിയം, നെതർലാൻഡ്‌സ്‌ രാജ്യങ്ങളിൽ ദുരന്തം വിതച്ച മഹാപ്രളയത്തിൽ മരണസംഖ്യ കുതിക്കുന്നു. ജർമനിയിലെ റൈൻലാൻഡ്- പാലറ്റിനേറ്റ് സംസ്‌ഥാനത്ത് 63 പേരും അയൽ സംസ്‌ഥാനമായ റൈൻ- വെസ്‌റ്റ്ഫാലിയയിൽ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതിച്ചെത്തിയ വെള്ളപ്പാച്ചിലിൽ നൂറുകണക്കിന് പേർ ഒലിച്ചുപോയതിനാൽ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്.

അയൽരാജ്യമായ ബെൽജിയത്തിൽ 20 മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ കാണാതായ 20 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബെൽജിയത്തിൽ നിന്ന് നെതർലാൻഡ്‌സിലേക്ക് ഒഴുകുന്ന മ്യൂസ് പുഴയിൽ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്. ലക്‌സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും സ്‌ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.

ഒരാഴ്‌ചയായി പെയ്യുന്ന കനത്ത മഴ യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനാണ് ഇടയാക്കിയത്. ജർമനിയിൽ നിരവധി വീടുകൾ തകർന്നത് ആയിരങ്ങളെ ഭവനരഹിതരാക്കി. കനത്ത നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.

ആഗോളതാപനം മൂലമുണ്ടായ തോരാമഴയാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മർദ്ദം ഇതിനകം 1.5 ഡിഗ്രി കൂടിയിട്ടുണ്ട്. ഇത് ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. സൈനികരും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. ലോകരാജ്യങ്ങൾ സഹായം വാഗ്‌ദാനം ചെയ്‌ത്‌ രംഗത്തുണ്ട്.

Also Read: കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE