കേക്ക് ഉണ്ടാക്കുന്നവരുടെ ശ്രദ്ധക്ക്: ലൈസന്‍സ് ഇല്ലെങ്കില്‍ പിടി വീഴും

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: വീടുകള്‍ കേന്ദ്രീകരിച്ചു നിര്‍മ്മിക്കുന്ന കേക്കുകള്‍ക്കും മറ്റു ഭക്ഷ്യവസ്‌തുക്കള്‍ക്കും എതിരെ കര്‍ശന നടപടിയുമായി ഫുഡ് ആന്‍ഡ് സേഫ്റ്റി. ഭക്ഷ്യവസ്‌തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും ലൈസന്‍സില്ലാതെ ആണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുഡ്‌ ആന്‍ഡ് സേഫ്റ്റി അറിയിച്ചു.

ഭക്ഷ്യ വസ്‌തുക്കളുടെ വിതരണമോ, നിര്‍മ്മാണമോ, വില്‍പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കണം. ആവശ്യമായ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് 50,000 രൂപവരെ പിഴയും തടവ് ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്.

Read also: വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്‌റ്റേഷനറി കടകള്‍, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌കൂളുകള്‍, ഭക്ഷണം പാചകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ട് നടന്ന് വില്‍പ്പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് കടകള്‍, മല്‍സ്യ വില്‍പനക്കാര്‍, പെട്ടി കടകള്‍, വീടുകളില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കുന്നവര്‍ (ഹോം മെയ്‌ഡ് കേക്കുകള്‍ ഉള്‍പ്പടെ) തുടങ്ങി ഭക്ഷ്യയോഗ്യമായ ഇത്തരം സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

Read also: സവാളയുടെ വില വര്‍ധന; ഇറക്കുമതി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE