കണ്ണൂർ: ഇരിട്ടിയിൽ വിഷകൂൺ കറിയാക്കി കഴിച്ച പത്തുപേർക്ക് ഭക്ഷ്യവിഷബാധ. ഉളിക്കല്‍ പോലിസ് സ്റ്റേഷന് പരിധിയിലെ പേരട്ട തൊട്ടില്‍പ്പാലം നിവാസികളായ തോമഞ്ചേരി ഇബ്രാഹിം, തയ്യില്‍തൊടി സഹീര്‍, കായച്ചി അബൂബക്കര്‍ എന്നിവരുടെ കുടുംബത്തിലെ പത്തുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തുപേരെയും കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്തുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read also: ശക്തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു