നിക്ഷേപ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്‌റ്റില്‍

By Staff Reporter, Malabar News
roshan baig_malabar news
R. Roshan Baig
Ajwa Travels

ബംഗളൂര്: നിക്ഷേപ തട്ടിപ്പുകേസില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്‌റ്റില്‍. ഐഎംഎ(ഐ- മോണിട്ടറി അഡൈ്വസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് ശിവരാജ് നഗര്‍ മുന്‍ എംഎല്‍എ കൂടിയായ റോഷന്‍ ബൈഗിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഐഎംഎ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലാകുന്ന ആദ്യത്തെ രാഷ്‌ട്രീയ നേതാവാണ് ബൈഗ്.

നാലായിരം കോടിയുടെ ഐഎംഎ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ബൈഗിനെ ഇന്ന് വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്‌റ്റ്. തുടര്‍ന്ന് ബംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ബൈഗിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് മന്‍സൂര്‍ ഖാനെ രാജ്യം വിടാന്‍ സഹായിച്ചു എന്നാണ് ബൈഗിന്റെ പേരിലുള്ള കുറ്റം. നേരത്തെ കോണ്‍ഗ്രസില്‍ വിമതനീക്കം നടത്തിയതിനു പിന്നാലെ അയോഗ്യനാക്കപ്പെട്ട ആളാണ് ബൈഗ്.

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെയും പോലീസുകാരെയും പ്രതിചേര്‍ത്ത് തട്ടിപ്പ് കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. കര്‍ണാടക ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎംഎയും സഹ കമ്പനികളും ചേര്‍ന്ന് വന്‍ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് കേസ്.

Read Also: പരാതി പിന്‍വലിച്ചില്ല; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് വീടിന് തീവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE