മുന്നാക്ക സംവരണം; ചരിത്രപരമായ വി‌ഢിത്തം; സി ആര്‍ നീലകണ്‌ഠന്‍

By Syndicated , Malabar News
C R Neelakandan_Malabar news
Ajwa Travels

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്‌ഞാപനത്തെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠൻ. ജാതി അടിസ്‌ഥാനമാക്കിയുള്ള സംവരണത്തിലെ ചരിത്ര നീതിയെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയത് സഖാക്കള്‍ ആണെന്നും അതുകൊണ്ട് തന്നെ പുതിയ സാമ്പത്തിക സംവരണം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന് ഉള്‍ക്കൊള്ളാൻ ആയിട്ടില്ലെന്നും സി ആര്‍ നീലകണ്‌ഠൻ ഫേസ്ബുക്കില്‍ കുറിച്ചു.  ഇടതുപക്ഷ അനുഭാവികള്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് രംഗത്തുവരാത്തതിന്റെ കാരണം ഈ എതിർപ്പാണെന്നും അദ്ദേഹം പറയുന്നു. സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏറ്റവും വലിയ വി‌ഢിത്തമാണ് സാമ്പത്തിക സംവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ നീതിക്കായി മാതാപിതാക്കള്‍ വീണ്ടും സമരരംഗത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE