പാലക്കാട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

By Trainee Reporter, Malabar News
youth stabbed
Rep. Image
Ajwa Travels

പാലക്കാട്: കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. റെനിൽ (40), വിനീഷ് (43), അമൽ (25), സുജിത്ത് (33) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

പരിക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്‌ളേഡ് മാഫിയ സംഘത്തിൽപ്പെട്ട ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഓട്ടോ തൊഴിലാളിയും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡണ്ടുമായ തങ്ങളുടെ സുഹൃത്ത് 5000 രൂപ പലിശയ്‌ക്ക് എടുത്തിരുന്നു. എന്നാൽ അടവിൽ വീഴ്‌ച വന്നു. ഇതിനെ തുടർന്ന് തങ്ങളുടെ സുഹൃത്തിനെ ആക്രമിക്കാൻ ഇന്നലെ ഒരു സംഘം വന്നു. എന്നാൽ, അവരെ പറഞ്ഞുവിട്ടു. പിന്നാലെ ഇന്ന് രാവിലെ സംഘം വീണ്ടുമെത്തി വെട്ടുകയായിരുന്നുവെന്ന് പരിക്കേറ്റ റെനിൽ പറയുന്നു.

വാഹനത്തിൽ നിന്നിറങ്ങി മാരകായുധങ്ങളുമായി ഓടിവന്നു വെട്ടുകയായിരുന്നുവെന്നും നിലത്തിട്ട് മർദ്ദിച്ചതായും അക്രമികളെ പരിചയമില്ലെന്നും റെനിൽ പോലീസിനോട് പറഞ്ഞു. അതേസമയം, ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവർ ഓടിരക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു.

Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE