മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പ്രെട്രോളിനും ഡീസലിനും വിലവർധന

By Team Member, Malabar News
uae news
Representational image
Ajwa Travels

അബുദാബി : മാർച്ച് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ആഗോളതലത്തിലെ എണ്ണവിലയെ അടിസ്‌ഥാനപ്പെടുത്തിയാണ് പെട്രോൾ, ഡീസൽ വിലകൾ നിശ്‌ചയിച്ചത്. അതിനാൽ തന്നെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിട്ടുണ്ട്. 5 ശതമാനം മൂല്യവർധിത നികുതി ഉൾപ്പടെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.

മാർച്ച് മാസത്തോടെ സൂപ്പർ 98 പെട്രോളിന് 2.12 ദിർഹമായി വില ഉയരും. ഫെബ്രുവരിയിൽ ഇതിന് 1.91 ദിർഹമായിരുന്നു വില. കൂടാതെ സ്‌പെഷ്യൽ 95 പെട്രോളിന് 1.80 ദിർഹത്തിൽ നിന്നും 2.01 ദിർഹമായി ഉയരും. ഒപ്പം തന്നെ രാജ്യത്ത് ഡീസൽ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 2.01 ദിർഹമായിരുന്ന ഡീസൽ വില മാർച്ചിൽ 2.15 ദിർഹം ആയിരിക്കും.

Read also : സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE