കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനവിലയിൽ വീണ്ടും വര്‍ധന. ലിറ്ററിന് 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്.
നിലവിൽ കൊച്ചിയില്‍ പെട്രോള്‍ വില 85.72 രൂപയും ഡീസല്‍ വില 79.88 രൂപയുമാണ്. അതേസമയം തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വില.
ഈ മാസം 19നായിരുന്നു നേരത്തെ ഇന്ധനവില വർധിപ്പിച്ചത്. അതിനുശേഷം മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നെങ്കിലും വീണ്ടും വില വർധിപ്പിച്ചിരിക്കുക ആണ്.
പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് എണ്ണ കമ്പനികള്‍ വില വർധിപ്പിക്കുകയാണ്.
Read Also: പരശുറാം ഉൾപ്പടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്പെഷ്യലായി ഓടാൻ അനുമതി