ഇന്ധന നികുതി; കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം ഇന്ന്

By Desk Reporter, Malabar News
Congress protest in kannur
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്‌ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. നേരത്തെ നിശ്‌ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്‌ചലമാകും.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്‌തംഭന സമരം സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാകാത്ത തരത്തിലാകും സമരമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.

സംസ്‌ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാത്തതിന് എതിരെയും, പാചകവാതക സബ്‌സിഡി കേന്ദ്ര സർക്കാർ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷത്തിന്റെ സമരം. നികുതി കുറക്കാത്ത സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് നേരിടുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Most Read:  മുല്ലപ്പെരിയാര്‍ മരംമുറിക്കൽ ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE