കൊച്ചി: കൊച്ചി മെട്രോയിൽ ഗാന്ധി ജയന്തി ദിനമായ ഇന്ന് എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ്. മെട്രോ സർവീസ് ജനകീയമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റും, അവർക്ക് ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും ഇന്ന് മുതൽ ആരംഭിക്കുന്നുമുണ്ട്.
അടച്ചിടലിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പാഴ്‌വസ്‌തുക്കളിൽ നിന്ന് പുനർനിർമിച്ച അലങ്കാര വസ്‌തുക്കളുടെ പ്രദർശനവും ഇന്ന് പ്രധാന മെട്രോ സ്‌റ്റേഷനുകളിലുണ്ടാകും. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നു.
Read Also: മോൻസന്റെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് അന്വേഷണ സംഘം