വൻ കഞ്ചാവ് വേട്ട; ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമം

By Team Member, Malabar News
Ganja Arrest
Ajwa Travels

പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പശ്‌ചിമ ബംഗാളിൽ നിന്നും ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് ബസ് ഡ്രൈവർ എറണാകുളം സ്വദേശി സജ്‌ഞയിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

6 ചാക്ക് കഞ്ചാവാണ് ബസിൽ കടത്താൻ ശ്രമിച്ചത്. തുടർന്ന് ബസിൽ കടത്തിയ കഞ്ചാവ് കൊണ്ടുപോകാനായി കാറിൽ എത്തിയ 4 എറണാകുളം സ്വദേശികളെയും പോലീസ് പിടികൂടി. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്നാണ് പോലീസിന്റെ നിഗമനം.

അണക്കപ്പാറ ചെക്ക്പോസ്‌റ്റിൽ കള്ള് റെയ്‌ഡ്‌ നടത്തിയ സംഘമാണ് പരിശോധന നടത്തിയത്. തുടർന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. എറണാകുളം സ്വദേശിയായ സലാം എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്‌സൈസ്‌.

Read also: കോവിഡ് വ്യാപനം; ജില്ലയിൽ രൂക്ഷമായ സ്‌ഥലങ്ങളിൽ ഒരാഴ്‌ച ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE