യുപിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്‍ഫോടനം; 7 പേർ മരിച്ചു

By Team Member, Malabar News
Representational image

ലക്‌നൗ : ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്‍ഫോടനത്തിൽ 7 മരണം. 3 കുട്ടികൾ ഉൾപ്പടെയാണ് 7 പേർ മരിച്ചത്. കൂടാതെ സ്‌ഫോടനത്തെ തുടർന്ന് 2 വീടുകൾ പൂർണമായി നശിക്കുകയും ചെയ്‌തു. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും, സ്‌ഫോടനത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്‌തമാക്കി.

ചൊവ്വാഴ്‌ച രാത്രി 11.30ഓടെ വസിർഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള തഥേർകപൂർവ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട ജില്ലാ പോലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു. വലിയ ശബ്‌ദത്തോടെ സ്‍ഫോടനം നടന്ന സമയത്ത് വീടുകളിൽ നിന്നും ആളുകൾ ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് മരണപ്പെട്ട ആളുകളെയും, പരിക്കേറ്റ ആളുകളെയും അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തു.

7 പേരാണ് നിലവിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കുന്നതിന് ഫോറൻസിക് വിദഗ്‌ധരെയും ബോംബ് സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.

Read also : ഇന്ത്യയെ കോവിഡിൽ നിന്ന് രക്ഷിക്കൂ; വാക്‌സിൻ സൗജന്യമാക്കൂ; രോഗക്കിടക്കയിൽ നിന്ന് കേന്ദ്രത്തോട് തരൂർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE