പത്തനാപുരത്തെ സ്‍ഫോടക ശേഖരം; ജലാറ്റിൻ സ്‌റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെന്ന് കണ്ടെത്തൽ

By Trainee Reporter, Malabar News
explosives found in Kollam
Ajwa Travels

കൊല്ലം: പത്തനാപുരത്ത് കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്‌റ്റിക്കുകൾ തിരുച്ചിയിലെ സ്വകാര്യകമ്പനിയിൽ നിർമ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സൺ 90 ബ്രാൻഡ് ജലാറ്റിൻ സ്‌റ്റിക്കാണിത്. എന്നാൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് ഇവ വിറ്റതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും.

അതേസമയം, സ്‍ഫോടക വസ്‌തുക്കൾ ഇവിടെ ഉപേക്ഷിച്ചത് മൂന്നാഴ്‌ച മുൻപാണെന്നാണ് പോലീസ് നിഗമനം. ഭീതി പരത്താനാണോ സ്‍ഫോടക വസ്‌തുക്കൾ ഇവിടെ ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കണ്ടെത്തിയ ഡിറ്റനേറ്റർ സ്‍ഫോടനശേഷി ഇല്ലാത്തതാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. നോൺ ഇലക്‌ട്രിക്കൽ വിഭാഗത്തിൽപ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

വനംവകുപ്പിന്റെ ഉടമസ്‌ഥതയിലുള ഫോറസ്‌റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ കശുമാവിൻ തോട്ടത്തിൽ പോലീസിന്റെ പതിവ് പരിശോധനയിലാണ് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്‌റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Read also: ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ അർധരാത്രി മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE