ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ അർധരാത്രി മുതൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂർണ ലോക്ക്‌ഡൗൺ തുടരും.

40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്‌ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. കെഎസ്‌ആർടിസി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുക ആവശ്യം കണക്കാക്കി മാത്രമായിരിക്കും. തീവ്ര, അതിതീവ്ര സോണുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ സ്‌റ്റോപ്പുണ്ടാവില്ല.വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലായിടത്തുമുണ്ടാകും.ബാങ്കുകൾ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേർക്ക് മാത്രമാണ് അനുമതി.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശസ്‌ഥാപനങ്ങളെ 4 കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങൾ. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തും.

Also Read: മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ഭയപ്പെടേണ്ടതില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE