ലിംഗസമത്വം; അധര്‍മ്മ ചിന്തകള്‍ കുത്തിവെക്കാനുള്ള പദ്ധതിക്കെതിരെ ഒന്നിക്കണം -എസ്‌വൈഎസ്‍

അധ്യാപക പരിശീലന ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്‌തകം വഴി സനാതന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇത് മതം മുന്നോട്ടുവെക്കുന്ന ധാർമിക മൂല്യങ്ങൾക്ക് എതിരാണെന്ന് എസ്‌വൈഎസ്‍ (ഇകെ) വിഭാഗം.

By Central Desk, Malabar News
Gender equality; Must unite against the plan to inject immoral thoughts -SYS
Image Courtesy: School Of Skills
Ajwa Travels

മലപ്പുറം: വിദ്യാർഥികൾക്ക് ധാർമിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ട അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ ബോധപൂർവം ഉള്‍പ്പെടുത്തിയ അധര്‍മ്മ ചിന്തകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ സമര പരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷത്തെ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ കൈപ്പുസ്‌തകം വഴിയാണ് ലിംഗസമത്വം ഉറപ്പു വരുത്താനുള്ള നിർദ്ദേശങ്ങളെന്ന പേരില്‍ അധർമ്മ ചിന്തകള്‍ കുത്തിവെക്കാനുള്ള ശ്രമം നടത്തുന്നതെന്ന് എസ്‌വൈഎസ്‍ പറയുന്നു. ഇത് മത ധാർമികതക്കും സനാതന മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് എസ്‌വൈഎസ്‍ നിലപാട്.

കൈപ്പുസ്‌തകത്തിലെ പ്രധാന നിർദ്ദേശങ്ങൾ;

ലിംഗസമത്വം ഘട്ടം ഘട്ടമായി വർധിപ്പിച്ചു കൊണ്ടുവരാനായി അധ്യാപകരോട് സർക്കാർ നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ നൽകുന്നത്. ഈ സർക്കാർ നിർദ്ദേശങ്ങൾ മതം മുന്നോട്ടു വെക്കുന്ന ധാർമിക മൂല്യങ്ങൾക്ക് എതിരാണെന്നാണ് എസ്‌വൈഎസ്‍ ഉൾപ്പടെയുള്ള ചില മതസംഘടനകൾ പറയുന്നത്.

ലിംഗസമത്വം ഉറപ്പുവരുത്തുന്ന പാഠപുസ്‌തകങ്ങളും പഠനസാമഗ്രികളും പൂർണമായി നടപ്പിലാക്കിവരും വരെ നിലവിലുള്ള വിദ്യാഭ്യാസത്തെ ജെൻഡർ തുല്യതയുടെ അടിസ്‌ഥാനത്തിൽ വ്യാഖ്യാനിക്കാൻ കഴിയണം എന്നതാണ് സർക്കാരിന്റെ ആദ്യ നിർദ്ദേശം.

Gender equality; Must unite against the plan to inject immoral thoughts -SYS
Image Courtesy: unicef

അധ്യാപകർ, പാഠപുസ്‌തകം, രക്ഷിതാക്കൾ എന്നിവർ ഉപയോഗിക്കുന്ന ഭാഷയിലെ പ്രയോഗങ്ങളും ശൈലികളും മുൻതൂക്കങ്ങളും വിമർശനപരമായി പരിശോധിച്ചു ലിംഗസമത്വത്തിന് അനുയോജ്യമായി തിരുത്തിയെടുക്കണം.

പെരുമാറ്റച്ചട്ടങ്ങളിൽ ലിംഗ വിവേചനപരമായ ചട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. പെൺകുട്ടികൾക്ക് ആൺകുട്ടികളോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുക, ഉടുപ്പിലും നടപ്പിലും തുല്യത കൈവരുത്തുക. പ്രവർത്തനങ്ങളിൽ തുല്യത ഉറപ്പുവരുത്തുക.

Gender equality; Must unite against the plan to inject immoral thoughts -SYS
Image Courtesy: upstart

സർഗാത്‌മക കഴിവുകളിൽ ഒരേ പോലെ പ്രോൽസാഹനം നൽകുക. കൂട്ടായ്‌മ ബോധത്തിലൂടെ പരസ്‌പര സഹവർത്തിത്വവും സുരക്ഷയും ഉറപ്പു വരുത്തുക. എല്ലാ ചുമതലകളും എല്ലാവർക്കും ചെയ്യാവുന്നതാണെന്ന ധാരണ പകരുന്ന അനുഭവങ്ങൾ സൃഷ്‌ടിക്കുക.

ലിംഗ സമത്വം ഉറപ്പുവരുത്തുന്ന വിദ്യാലയാന്തരീക്ഷം ഉറപ്പുവരുത്തുക. കുട്ടികളെ ഇടകലർത്തി ഇരുത്തുക. കുട്ടികൾ ഒന്നിച്ചു കളിക്കുന്ന കളികൾ ആവിഷ്‌കരിക്കുക, ഗ്രൂപ്പ് തിരിക്കുമ്പോൾ കൂട്ടായ പഠന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക. കൂട്ടായ പാഠ്യേതര പ്രവർത്തനങ്ങളും കലാപരിപാടികളും നടത്തുക പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ബെൽ ഉണ്ടങ്കിൽ അത് ഒഴിവാക്കുക.

അസംബ്ളിയിൽ പ്രത്യേക വരി ഉണ്ടങ്കിൽ അത് ഒഴിവാക്കുക. കലാമൽസരങ്ങൾ ഒരുമിച്ചു നടത്തുക. നൃത്തം, നാടകം മുതലായവ ഒരുമിച്ചു നടത്തുക, സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും ഉത്തരവാദിത്വ ചുമതലകളിലും ആൺ പെൺ തുല്യ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങി ലിംഗസമത്വം ഉറപ്പുവരുത്തുകയും അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കാം.

Gender equality; Must unite against the plan to inject immoral thoughts -SYS
Image Courtesy: TOI

മുകളിൽ പ്രതിപാദിച്ച സർക്കാർ നിർദ്ദേശങ്ങളെ എതിർത്താണ് എസ്‌വൈഎസ്‍ ജില്ലാകമ്മിറ്റി പത്രപ്രസ്‌താവന ഇറക്കിയത്. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദീന്‍ തങ്ങള്‍ അധ്യക്ഷനായ ജില്ലാകമ്മിറ്റി യോഗത്തിൽ ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.

Most Read: മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE