ജിയോ ട്യൂബ് പദ്ധതി; വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

By Team Member, Malabar News
Malabarnews_j mercykutty
Representational image
Ajwa Travels

തിരുവനന്തപുരം : ജിയോ ട്യൂബ് പദ്ധതിയില്‍ അന്തിമ അനുമതി വൈകുന്നതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പദ്ധതിക്ക് അനുമതി വൈകുന്നതില്‍ മന്ത്രി സഭ യോഗത്തില്‍ മന്ത്രി അതൃപ്‌തി അറിയിച്ചു. നവംബര്‍ മാസത്തിന് മുന്‍പ് പദ്ധതി നടപ്പാക്കേണ്ടതുണ്ട്. എന്നാല്‍ പദ്ധതി ഇപ്പോഴും കടലാസുകളില്‍ തന്നെ തുടരുകയാണ് എന്ന് മന്ത്രി യോഗത്തില്‍ തുറന്നടിച്ചു.

പദ്ധതിയുടെ അന്തിമ അനുമതി വൈകുന്നതിന് അനുസരിച്ചു പദ്ധതി നടപ്പാക്കുന്നതും വൈകുകയാണ്. സംസ്‌ഥാനത്ത് തുടരുന്ന ശക്‌തമായ മഴയില്‍ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ഇപ്പോള്‍ പതിവായിരിക്കുകയാണ്. കടല്‍ക്ഷോഭം തടയാനായി പരീക്ഷണാടിസ്‌ഥാനത്തില്‍ പൂന്തുറയിലാണ് ജിയോ ട്യൂബ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. നവംബറോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും നടപടികള്‍ വൈകുകയാണ്. പദ്ധതിയുടെ ഫയല്‍ ഇപ്പോള്‍ നിയമ വകുപ്പിലാണ്. തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി അന്തിമ അനുമതി നല്‍കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

Read also : സജന ഷാജിക്ക് പിന്തുണയുമായി സന്തോഷ് കീഴാറ്റൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE